കർഷകർക്കെതിരെ ഹരിയാന പൊലീസ്; പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കി

കർഷക സമരത്തെ അടിച്ചമർത്താൻ ഹരിയാന പൊലീസിന്റെ ശ്രമം. ശംഭു അതിർത്തിയിലെ പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കും. പൊതുമുതൽ നശിപ്പിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി. ഹൈ റെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെയാണ് നടപടി. തിരിച്ചറിഞ്ഞവരുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. അതേസമയം, ഖനൗരി അതിർത്തിയിൽ കർഷകൻ മരിച്ച സംഭവത്തിൽ ഹരിയാന പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തു.

Also Read: അനധികൃത ഖനന കേസ്; അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുമ്പില്‍ ഹാജരാവില്ല

ശുഭ് കരൺ സിംഗിൻ്റെ മരണത്തിലാണ് നടപടി. അജ്ഞാതനെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം കർഷകർ ഹരിയാനയിൽ തുടരുകയാണ്. ദില്ലി ചലോ മാർച്ച് തുടരുന്ന കാര്യത്തിൽ കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്നു തീരുമാനമെടുക്കും.

Also Read: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍

വിളകളുടെ താങ്ങു വിലയടക്കമുള്ള വിഷയങ്ങളിൽ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. അതേസമയം പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് കർഷക സംഘടനകൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News