ഹരിയാനയിൽ സീറ്റ്‌ നൽകാമെന്ന്‌ പറഞ്ഞ് കോൺഗ്രസ് നേതാക്കൾ കോടികൾ തട്ടിയെന്ന പരാതി: കേസെടുത്ത് ദില്ലി പൊലീസ്

GURAV KUMAR CONGRESS

ഹരിയാനയിലെ സീറ്റിന് കോഴ വിവാദത്തിൽ കേസെടുത്ത് ദില്ലി പൊലീസ്. സീറ്റ്‌ നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കെ സി വേണുഗേപാലും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പണം തട്ടി എന്ന കോൺഗ്രസ് പ്രവർത്തകൻ ഗൗരവ് കുമാറിന്റെ പരാതിയിൽ ആണ് കേസ്. ഹരിയാനയിലെ മഹിളാകോൺഗ്രസ്‌ മുൻ ജനറൽസെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവാണ് ഗൗരവ് കുമാർ. സീറ്റ്‌ ലഭിക്കാത്തതിനെ തുടർന്ന്‌ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാതായതോടെ ഗ‍ൗരവ്‌കുമാർ വ്യാഴാഴ്‌ച ദില്ലിയിൽ എത്തി. രാഹുൽ ഗാന്ധിയുടെ വസതിക്ക്‌ മുന്നിൽ ആത്മഹത്യ ചെയ്യാൻ എത്തിയ ഇയാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ തിരിച്ചയച്ചിരുന്നു.

ALSO READ: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി, പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവരും അനുയായികളും ഹരിയാനയിൽ സീറ്റ്‌ നൽകാമെന്ന്‌ പറഞ്ഞ്‌ ഏഴു കോടി തട്ടിയെന്ന്‌ ആരോപിച്ച്‌ ഗ‍ൗരവ്‌കുമാർ നേരത്തെ ദില്ലി പൊലീസിന്‌ പരാതി നൽകിയിരുന്നു. ഇതിന് തെളിവായി ബാങ്ക്‌ രേഖകൾ, വാട്ട്‌സ്‌ആപ്പ്‌ചാറ്റ്‌,‍ ഓഡിയോക്ലിപ്പുകൾ തുടങ്ങിയവയും കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ്‌ ഉറപ്പ് നൽകിയതായി ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺഗ്രസ്‌ നേതൃത്വം തയാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News