
ഹരിയാനയിലെ സീറ്റ് കോഴ വിവാദത്തിൽ ആരോപണം കടുപ്പിച്ച് മുൻ മഹിളാ കോൺഗ്രസ് നേതാവിൻ്റെ പങ്കാളി ഗൗരവ് കുമാർ. പണം തിരികെ നൽകാത്ത സാഹചര്യത്തിൽ നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ചെയ്യുമെന്ന് ഗൗരവ് കുമാർ. കെസി വേണുഗോപാൽ ഉൾപ്പെടെ ഉള്ളവർക്ക് സീറ്റിന് വേണ്ടി 7 കോടി രൂപ നൽകിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാവൽ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തു 7 കോടി രൂപ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവരും, ഇവരുടെ സ്റ്റാഫ് അംഗങ്ങളും കൈപ്പറ്റിയെന്ന് ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ നേതാവിൻ്റ പങ്കാളി ഗൗരവ് കുമാറിൻ്റെ പരാതി. ദില്ലി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Also read: ‘ദുരന്തങ്ങളെ സുവർണ്ണാവസരമായി മാറ്റുകയാണ് കോൺഗ്രസ് നേതാക്കൾ’: വി. വസീഫ്
ആരോപണം കടുപ്പിക്കുന്ന ഗൗരവ് നേതാക്കളെ സമ്മർദ്ദത്തിലാക്കി ആത്മത്യ ഭീഷണി മുഴക്കിയാണ് ഇപ്പൊൾ രംഗത്തെത്തിയിരിക്കുന്നത്. നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്ത സാഹചര്യത്തിൽ നാളെ ഉച്ചക്ക് 2 മണിക് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഗൗരവ് കുമാർ പറയുന്നത്. തൻ്റെ ആത്മഹത്യയ്ക്ക് ദൃക്സാക്ഷികൾ ആകാൻ മാധ്യമപ്രവർത്തകരെയും ഗൗരവ് കുമാർ ക്ഷണിച്ചിട്ടുണ്ട്.
ഇതോടെ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്ക് കുരുക്ക് കൂടുതൽ മുറുകുകയാണ്. കൊടിക്കുന്നിൽ സുരേഷ് എംപി 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ഇനി 1 കോടി 5 ലക്ഷം തിരികെ നൽകാനുണ്ടെന്നുമാണ് ഗൗരവ് കുമാറിൻ്റെ വാദം. കെസി വേണുഗോപാൽ 75 ലക്ഷവും പി എ അനസ് അലി 10 ലക്ഷവും പ്രിയങ്ക ഗാന്ധി 35 ലക്ഷവും തിരികെ നൽകാനുണ്ടെന്നും ഗൗരവ് കുമാർ പരാതിയിൽ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

