ഹരിയാനയിലെ സീറ്റ് കോഴ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് പരാതിക്കാരൻ, നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഭീഷണി

ഹരിയാനയിലെ സീറ്റ് കോഴ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് പരാതിക്കാരൻ. നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് പരാതിക്കാരനായ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് ഭീഷണി മു‍ഴക്കി.

കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെയാണ് ഗൗരവ് കുമാർ പരാതി നൽകിയത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലെത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഗൗരവ് കുമാർ കുമാർ പറയുന്നത്. ആത്മഹത്യക്ക് ദൃക്സാക്ഷികളാകാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.

ALSO READ: വിവരക്കേടിനും ഒരു അതിരില്ലേ? റേഡിയേഷൻ പടരുമെന്ന് പേടിച്ച് 20 കോടിയുടെ ഓങ്കോളജി കെട്ടിടത്തെ എതിർത്ത് പാലാ എം.എൽ.എ മാണി സി കാപ്പൻ

ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഏഴ് കോടി രൂപ തട്ടിയെന്നാണ് ഗൗരവ് കുമാറിൻ്റെ ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗൗരവ് കുമാർ പണം നൽകിയതിന്‍റെ രേഖകളടക്കം പിന്നീട് പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News