
ബംഗ്ളാദേശും പാകിസ്ഥാനും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടയിൽ പാകിസ്‌ഥാൻ പേസർ ഹസ്സൻ അലിക്ക് ഏറ്റ പരുക്ക് കളത്തിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഇരു ടീമുകളും തമ്മിൽ സിൽഹറ്റിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബംഗ്ലാദേശി താരം തൻസീദ് ഹസന്റെ റിട്ടേൺ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലിയുടെ തല പിച്ചിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തലകറക്കം അനുഭവപ്പെട്ട അലി മൈതാനത്തു അനങ്ങാതെ കിടന്നത് എല്ലാവരെയും അമ്പരപ്പിച്ചു.
Also Read: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ
മെഡിക്കൽ സംഘം ഉടൻ മൈതാനത്തെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം ഹസൻ അലിയെ സ്ട്രെച്ചറിൽ പുറത്തേക്ക് മാറ്റി. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് ഹസൻ അലി വീണ്ടും മൈതാനത്തിറങ്ങി ബൗളിംഗ് പുനരാരംഭിച്ചത് എല്ലാവർക്കും ആശ്വാസമായി.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

