
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതോടെ എല്ലാവരും ഐ പി എല്‍ കാണുന്നത് നിര്‍ത്തുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി.’ഞങ്ങള്‍ നന്നായി കളിച്ചാല്‍ ആരാധകര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കാണും’.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മികച്ച മത്സരങ്ങളിലൂടെ മുന്നോട്ട് പോകുന്നതിനിടെയാണ് ശ്രദ്ധേയമായ പരാമര്‍ശവുമായി പാക് പേസറായ ഹസന്‍ അലി രംഗത്തെത്തുന്നത്.ഐ പി എലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഒരേ സമയം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.പി എസ് എല്ലിന്റെ പത്താം സീസണ്‍ ഏപ്രില്‍ പതിനൊന്നിനാണ് തുടങ്ങുന്നത്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാറുള്ളത്. ഈ വര്‍ഷം പാക്കിസ്ഥാന് രാജ്യാന്തര മത്സരങ്ങള്‍ ഏറെയുള്ളതിനാല്‍ ട്വന്റി20 ലീഗ് ഏപ്രില്‍ മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
‘മികച്ച ക്രിക്കറ്റും ആവേശകരമായ മത്സരങ്ങളുമുള്ള ടൂര്‍ണമെന്റാണ് ആളുകള്‍ കാണുന്നത്.പാകിസ്താന്‍ നന്നായി കളിക്കുമ്പോള്‍ അത് പിഎസ്എല്ലിന്റെ ഗ്രാഫ് ഉയര്‍ത്തുന്നുവെന്നും’ ഹസന്‍ അലി പറഞ്ഞു.
‘നിലവിലുള്ള പാകിസ്താന്‍ ടീം അത്ര മികച്ചതല്ല. എന്നാല്‍ ടീമില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും താരങ്ങള്‍ക്ക് മെച്ചപ്പെട്ട കളി കാഴ്ച വയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്നും’ ഹസന്‍ അലി കൂട്ടിച്ചേര്‍ത്തു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here