എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ! പാൻ ഇന്ത്യനായി ഹാഷിറും ടീമും

മലയാളത്തിലെ 200 കോടി വിജയത്തിന് പിന്നാലെ വാഴ 2 തെലുങ്കിലേക്ക്. ഇതിന്റെ ഭാ​ഗമായി ഹൈദരബാദിലേക്ക് എത്തിയ ഹാഷിറിന്റെയും ടീമിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. വലിയ പരിപാടികളോടെ ആണ് വാഴ 2 വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് നടത്തിയത്. ഇതിനൊപ്പം തന്നെ രാം ചരണിന് കൈകൊടുക്കുന്ന ഹാഷിറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

പോയി ഇതെവിടെ വരെ പോയെന്നാണ് സോഷ്യൽ മീഡിയ ഹാഷിറിനോട് ടീമിനോടും സോഷ്യൽ മീഡിയ ചോദിക്കുന്നത്. എടാ എന്തൊക്കെ ആട ഈ വലിയ ഹൈദരാബാദിൽ നടക്കുന്നത് അഭിനന്ദനങ്ങൾ അനിയാ,നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഈ വിജയമെന്നാണ് മറ്റൊരു കമന്റ്. ഒറ്റ പടം കൊണ്ടു പാൻ ഇന്ത്യൻ ആയോ എന്ന് അത്ഭുതം കൂറുകയാണ് ആളുകൾ.

ALSO READ; ‘കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പോലും പണയം വെച്ചു; അഭിലാഷ് പിള്ള പറയുന്നത് കള്ളം’: നിർമാതാവ് മുരളി കുന്നുംപുറത്ത്

ഹാഷിർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാക്കിയ ഡയലോ​ഗുകളാണ് കമന്റുകളിൽ നിറഞ്ഞു നിൽക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഒരു വലിയ ആരാധകവൃന്ദം തന്നെ ഹാഷിറിനും ടീമിനുണ്ട്. ആ സ്വീകാര്യത ചിത്രത്തിനും ലഭിച്ചിട്ടുണ്ട്.

നടൻ നാനിയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ഷൈൻ സ്ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ എത്തിക്കുന്നത്. ഏപ്രിൽ 24നാണ് ചിത്രത്തിന്റെ തെലുങ്ക് റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News