
കാറിൽ കടത്തുകയായിരുന്ന 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2018 സെപ്തംബർ മാസമാണ് കാസർഗോഡ് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വച്ചാണ് ഹാഷിഷുമായി ഒന്നാം പ്രതി സീതാംഗോളി സ്വദേശിയുമായ ഫൈസലും രണ്ടാം പ്രതി മുഹമ്മദ് ഹനീഫും കാസർഗോഡ് പൊലീസ് പിടിയിലായത്.
ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹീമാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ സമയത്ത് ഒന്നാം പ്രതി ഫൈസൽ ഹാജരായില്ല. യുവാവിനെതിരെ വാറൻ്റ് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
ALSO READ; പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ
മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണി പിടിയിൽ
ഫെബ്രുവരിയിൽ കാസർഗോഡ് മഞ്ചേശ്വരത്ത് പിടികൂടിയ കേസിലെ പ്രതികൾക്ക് 75 ഗ്രാം എംഡിഎംഎ എത്തിച്ച് കൊടുത്ത പ്രധാന പ്രതി പിടിയിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മിലാണ് കണ്ണൂരിൽ വച്ച് മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്. ബംഗ്ലൂരിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വന്നിരുന്ന ഹംസ, ഇതിൻ്റെ മറവിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു. ഹംസയുടെ നാല് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് മാസംതോറും നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. ബംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here