‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രിയാകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്

haseena kc

ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ നീക്കം നടത്തിയെന്ന ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി വിജയിയുമായി സഖ്യത്തിന് ശ്രമിച്ചെന്ന് അവർ പറഞ്ഞു. എന്നാൽ ഈ നീക്കം പാളി.

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് നടന്ന യോഗത്തിൽ വാക്പോരുണ്ടായെന്ന് അവർ പറഞ്ഞു. സിഇസി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർഥിപ്പട്ടിക കെസി ഇടപെട്ട് അട്ടിമറിച്ചു. രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ച പട്ടികയാണ് അട്ടിമറിച്ചതെന്ന് ഹസീന പറഞ്ഞു.

ALSO READ: ‘നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധം’; വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി

ഡിഎംകെ വിടാൻ കെ സി ശ്രമിച്ചുവെന്നും വിജയിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതായും അവർ ആരോപിക്കുന്നു. ഇതുവ‍ഴി കേരളത്തിൽ നിന്ന് വിജയ് ഫാൻസിൻ്റെ പിന്തുണ നേടുക എന്നതായിരുന്നു കെ സി വേണുഗോപാലിൻ്റെ ലക്ഷ്യം. വിജയിയുടെ പിന്തുണ ലഭിച്ചു ക‍ഴിഞ്ഞാൽ അത് വോട്ടാക്കി മാറ്റാമെന്ന ധാരണ കെ സി വേണുഗോപാലിനുണ്ടായിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിയാകുക എന്നതാണ് കെസിയുടെ സ്വപ്നം. അതേസമയം, ക‍ഴിഞ്ഞ ദിവസമാണ് തമി‍ഴ്നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഹസീന രാജിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News