
വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍. ബി ജെ പി തൃശൂർ പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെ ആണ് അറസ്റ്റ് ചെയ്തത്. ചേലക്കര അന്തി മഹാളന്‍ കാവ് വേലയ്ക്ക് എതിരെയായിരുന്നു വിദ്വേഷ പരാമർശം.
പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനും എതിരെയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ സന്ദേശങ്ങള്‍ ഇയാള്‍ നിരന്തരമായി അയച്ചിരുന്നു. സംഭവത്തില്‍ പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Read Also: നെന്മാറ ഇരട്ടക്കൊലക്കേസ്; ഇന്ന് പൊലീസ് കുറ്റപത്രം സമർപ്പിക്കും
തുടര്‍ന്ന്, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്വേഷ പരാമര്‍ശം നടത്തിയ മൊബൈല്‍ നമ്പറിന്റെ യഥാര്‍ഥ ഉടമ ബി ജെ പി മണ്ഡലം പ്രസിഡന്റ് വി ഗിരീഷാണെന്ന് മനസ്സിലായത്. ഇത്തവണത്തെ വെടിക്കെട്ട് നടക്കാതിരിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരില്‍ എ ഡി എമ്മിന് പരാതി നല്‍കിയതിന് പിന്നില്‍ ചേലക്കരയില്‍ ചിലര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ആരോപണം ഇതോടെ ശക്തമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേലക്കെതിരെ ഇത്തരം കുപ്രചാരണങ്ങള്‍ പതിവാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here