വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി

ജൂലൈ 25ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കൂടി നടപടി. മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഫവാസ്, അജ്മൽ, അഹ്മദ് അഫ്സൽ, സാബിർ, സഹദ് എന്നിവരെയാണ് സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങൾ വിളിക്കാൻ ചുമതലപ്പെടുത്തിയവരല്ലാത്തവർ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതിൽ വീഴ്ചവരുത്തിയ വൈറ്റ് ഗാർഡ് ജില്ല നേതൃത്വത്തെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ. മാഹിൻ, സി.കെ. മുഹമ്മദലി എന്നിവരെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്.

Also Read: വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാനായില്ല, ചെരുപ്പ് ​കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗൺസിലർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here