
കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണം. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ ‘കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ’ എന്ന പരാമർശമാണ് വനിതാ ലീഗ് നേതാവ് ഷാനവാസ് പാദൂരിനെതിരെ നടത്തിയത്.
കപട വിശ്വാസി എന്നതിനായി ‘മുനാഫിഖ് ‘ എന്ന പദമാണ് വനിതാ ലീഗ് നേതാവ് ഉപയോഗിച്ചത്. മുള്ളേരിയയിലെ യു ഡി എഫ് കുടുംബ യോഗത്തിലാണ് പ്രസംഗം. വിദ്വേഷ പരാമർശത്തിന് പിന്നാലെ എൽ ഡി എഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
അതേസനമയം, വടക്കൻ കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കാസർകോഡ്. മണ്ഡലത്തിൽ ഇത്തവണ ചരിത്ര വിജയം നേടാനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷമുള്ളത്. മണ്ഡലത്തിലുള്ള സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ജില്ല ആസ്ഥാനമുൾക്കൊള്ളുന്ന മണ്ഡലത്തിലെ വോട്ടർമാർ ഇത്തവണ മാറ്റമാഗ്രഹിക്കുന്നുണ്ടെന്നും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ഷാനവാസ് പാദൂർ നേരത്തെ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

