നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാൽമതി; അൽക്ക ലാംബയ്ക്ക് മറുപടിയുമായി ഹസീന സൈദ്, മഹിള കോൺഗ്രസ് ഫണ്ട് ഓഡിറ്റിങ്ങിന് ധൈര്യമുണ്ടോ എന്നും വെല്ലുവിളി

Alka Lamba controversy

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്ക ലാംബയ്ക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഹസീന സൈദ് രംഗത്തെത്തി. തമിഴ്‌നാട് പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന എം. ഹസീന സയ്യിദ് പദവി രാജിവെച്ചിരുന്നു. പിന്നാലെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

കെ സി വേണുഗോപാലിനും മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബക്കും എതിരെയാണ് തമിഴ്നാട് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയുടെ ആരോപണം. ഹസീന സൈദിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ അൽക്ക ലാംബയ്ക്ക് നൽകിയ മറുപടിയിൽ ആണ് ഹസീനയുടെ രൂക്ഷ വിമർശനം. പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ പുറത്താക്കുമെന്ന് ചോദിച്ച ഹസീന അൽക്ക ലാംബക്ക് സാമാന്യബോധം ഇല്ലേ എന്നും പരിഹസിച്ചു.

തമിഴ്നാട്ടിൽ പണം വാങ്ങി സീറ്റ് നൽകിയെന്ന് ആരോപണം ഉന്നയിച്ചായിരുന്നു ഹസീന സൈദ് രാജിവെച്ചത്. പാർട്ടിയിൽ നിന്ന് രാജിവച്ചതായി അറിയിച്ചതിന് പിന്നാലെ ഹസീനയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഉത്തരവ് വന്നു. 2026 ഏപ്രിൽ 10 ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ പുറപ്പെടുവിച്ച പുറത്താക്കൽ ഉത്തരവിൽ ഹസീനയ്ക്ക് “പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ” പങ്കുണ്ടെന്നും ആരോപിക്കുന്നു. വിഷയം കൃത്യമായി പരിഗണിച്ചതിനുശേഷവും സംഘടനാ അച്ചടക്കവും സമഗ്രതയും നിലനിർത്തുന്നതിന്റെ താത്പര്യം മുൻനിർത്തിയുമാണ് തീരുമാനമെടുത്തതെന്നും ഔദ്യോഗിക കത്തിൽ പറയുന്നു.

ALSO READ: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

അതേസമയം കോൺഗ്രസിൽ വനിതകൾ നേരിടുന്നത് അപമാനം മാത്രമാണെന്ന് ഹസീന ചൂണ്ടിക്കാട്ടി. അൽക്ക ലാംബയ്ക്ക് ഈഗോയാണെന്നും ഈ ഈഗോ തന്നോട് വേണ്ട, ബോയ് ഫ്രണ്ടായ കെസി വേണുഗോപാലിന്റെ മുന്നിൽ കാണിക്കാച്ചാൽ മതിയെന്നും ഹസീന പരിഹസിച്ചു. അൽക്ക ലാംബ മഹിളാ കോൺഗ്രസ് അംഗങ്ങളുടെ അംഗത്വ ഫീസ് കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണെന്നും ഹസീന ആരോപിച്ചു.

മഹിള കോൺഗ്രസിന്റെ ഫണ്ട് ഓഡിറ്റ് ചെയ്യാൻ ധൈര്യം ഉണ്ടോ എന്നും അൽക്ക ലാംബയെ ഹസീന വെല്ലുവിളിച്ചു. അൽക്ക ലാംബക്കും അവരുടെ കെ സി & കമ്പനിക്കും എതിരെ സാമ്പത്തിക തട്ടിപ്പുകൾക്ക് പരാതി നൽകേണ്ടി വരുമെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും ഹസീന സൈദ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News