
ഏഴ് മാസം കൊണ്ട് രണ്ട് യൂണിറ്റുകൾ ആരംഭിച്ച് കേരളത്തിലെ ഐടി വ്യവസായ മേഖലയിൽ പുതുചരിത്രം കുറിച്ച് എച്ച് സി എൽ ടെക്. മന്ത്രി പി രാജീവാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആർടിഫിഷ്യൽ ഇന്റലിജൻസ്, ഐടി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഡെലിവർ സെന്റർ കമ്പനി ആരംഭിച്ചിരിക്കുന്നത്. 2024 ഒക്ടോബർ അവസാന വാരമാണ് ലോകപ്രശസ്ത കമ്പനിയായ എച്ച്സിഎൽ ടെക് കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്.
കേരളത്തിലെ മികച്ച മാനവവിഭവശേഷിയും പാരിസ്ഥിതികവും മറ്റെല്ലാ നിലയ്ക്കുമുള്ള സൗഹാർദപരമായ സാഹചര്യങ്ങളുമാണ് എച്ച് സി എൽ ടെകിനെ വീണ്ടുമൊരു യൂണിറ്റ് ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും മന്ത്രി കുറിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളം ഇന്റസ്ട്രിയൽ റവല്യൂഷൻ 4.0 വ്യവസായങ്ങളെ തുടർച്ചയായി ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
7 മാസം കൊണ്ട് 2 യൂണിറ്റുകൾ കേരളത്തിൽ ആരംഭിച്ച് ‘HCLTech’ പുതുചരിത്രം രചിച്ചിരിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആർടിഫിഷ്യൽ ഇന്റലിജൻസ്, ഐടി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഡെലിവർ സെന്റർ കമ്പനി ആരംഭിച്ചിരിക്കുന്നത്. 2024 ഒക്ടോബർ അവസാന വാരമാണ് ലോകപ്രശസ്ത കമ്പനിയായ HCLTech കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിൽ യൂണിറ്റ് ആരംഭിച്ചതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ പുതിയ യൂണിറ്റ് കേരളത്തിൽ ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഏറ്റവും മികച്ച മാനവവിഭവശേഷിയും പാരിസ്ഥിതികവും മറ്റെല്ലാ നിലയ്ക്കുമുള്ള സൗഹാർദപരമായ സാഹചര്യങ്ങളുമാണ് HCLTech നെ വീണ്ടുമൊരു യൂണിറ്റ് ആരംഭിക്കാൻ പ്രേരിപ്പിച്ചത്. 60ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനി ഇനി കേരളത്തിൽ വിപുലീകരണം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളം ഇന്റസ്ട്രിയൽ റവല്യൂഷൻ 4.0 വ്യവസായങ്ങളെ തുടർച്ചയായി ആകർഷിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here