ആശുപത്രിയില്‍ പ്രവേശിപ്പിച്ച എച്ച്.ഡി കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരം

ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായി എച്ച്.ഡി കുമാരസ്വാമിയെ ബെഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പനിയെയും തളര്‍ച്ചയെയും തുടര്‍ന്നായിരുന്നു കുമാരസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഞായറാഴ്ച വൈകുന്നേരത്തോടെ കുമാരസ്വാമി ആശുപത്രി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് പോരാട്ടം മുറുകിയ കര്‍ണ്ണാകയില്‍ ജെഡിഎസിന്റ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് കുമാരസ്വാമിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here