തുടക്കം ഗംഭീരമാക്കി എച്ച് ഡി ബി ഫിനാൻഷ്യൽ: ഐ പി ഒ വിലയേക്കാൾ 14% ഉയർന്ന് ഓഹരിവില; ഓഹരിയൊന്നിന് 843 രൂപ

hdb financial

ഓഹരി വിപണിയിലേക്കുള്ള എൻട്രി കളറാക്കി എച്ച് ഡി എഫ് സി ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസ്. 835 രൂപയ്ക്കാണ് എന്‍ എസ് ഇ യിലും ബി എസ് ഇ യിലും ഓഹരി ലിസ്റ്റ് ചെയ്തത്. 740 രൂപയായിരുന്നു പ്രാരംഭ ഓഹരി വില്പന സമയത്തെ വില. 12.84 ശതമാനം പ്രീമിയത്തിൽ തുടക്കം കുറിച്ച ഓഹരി ഇപ്പൊ 14 ശതമാനം വരെ ഉയർന്ന് 843 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. ജൂൺ 25 നായിരുന്നു ഐപിഓ നടന്നത്.

ഈ വർഷം നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഓകളിൽ ഒന്ന് കൂടിയായിരുന്നു 12,500 കോടി രൂപയുടെ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഓ. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ പ്രാരംഭ ഓഹരി വിൽപനയെന്ന റെക്കോർഡും ഇത് സ്വന്തമാക്കിയിരുന്നു.

ALSO READ; ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

ആകെ 17.65 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷനാണ് ഐപിഒ നേടിയത്. ഐപിഒയിൽ 2,500 കോടിയുടെ പുതിയ ഓഹരികൾക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെട്ടിരുന്നു. എച്ച്ഡിബി ഫിനാൻഷ്യൽ വലുപ്പത്തിൽ ഇന്ത്യയിലെ ഏഴാമത്തെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,07,260 കോടി രൂപയാണ് കമ്പനിയുടെ മാനേജ്‌മെന്റിലുള്ള ആസ്തികളുടെ മൂല്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News