സന്യാസിവേഷത്തില്‍ എത്തി; അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഥുരയിലാണ്‌ സംഭവം . സന്യാസിവേഷത്തിൽ എത്തി കുട്ടിയെ കൊലപ്പെടുത്തിയത് 52കാരനായ ഓം പ്രകാശ് എന്നയാളാണ്.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

also read :കുന്നമംഗലത്ത് ടിവിഎസ് ഷോറൂമിൽ തീപിടുത്തം

കുട്ടി റോഡിലൂടെ നടന്നുപോകവെയായിരുന്നു ഓം പ്രകാശിന്റെ ആക്രമണം. നിരവധിയാളുകള്‍ തെരുവില്‍ കൂടി നില്‍ക്കുമ്പോഴാണ് ഓംപ്രകാശ് കുട്ടിയെ അക്രമിച്ചത്. പ്രകാശ് കുട്ടിയെ എടുത്ത് നിലത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

also read :ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News