‘അവന് രാത്രി ഉറങ്ങാന്‍ പോലുമാകുന്നില്ല, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി’; യുപിയില്‍ സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു

മകന് രാത്രി ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അധ്യാപിക സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച മുസ്ലീം വിദ്യാര്‍ത്ഥിയുടെ പിതാവ് ഇര്‍ഷാദ്. ഇതേ തുടര്‍ന്ന് മകനെ സമീപത്തെ മീറത്ത് നഗരത്തിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയെന്നും പിതാവ് പറഞ്ഞു.

also read- മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി

സ്‌കൂളില്‍ നേരിട്ട സംഭവത്തെക്കുറിച്ച് നിരന്തരം ചോദിക്കുന്നത് വിദ്യാര്‍ത്ഥിയെ അസ്വസ്ഥനാക്കിയെന്നും പിതാവ് പറയുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മകനെ മര്‍ദിക്കാന്‍ നിര്‍ദേശിച്ച അധ്യാപിക തൃപ്ത ത്യാഗിയുമായി ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് വ്യക്തമാക്കി.

also read- യുപിയില്‍ സഹപാഠികള്‍ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കേരളം തയ്യാര്‍; യോഗി ആദിത്യനാഥിന് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നായിരുന്നു ്ധ്യാപികയുടെ പ്രതികരണം. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന നിസാര വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here