ബജി കഴിച്ചിട്ട് പണം കൊടുത്തില്ല; കട കൊക്കയിലേക്ക് എറിഞ്ഞു

വാങ്ങിയ ബജിക്ക് പണം ചോദിച്ചതിന് കട തന്നെ കൊക്കയിലേക്ക് എറിഞ്ഞ് മദ്യപസംഘം. ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടക്കുന്നത്. വാങ്ങിയ ബജിയുടെ പണം ചോദിച്ചതിന് സംഘം പ്രകോപിതരാവുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തറിഞ്ഞതോടെ കട പൊക്കിയെടുത്ത് നഷ്ടപരിഹാരം നൽകാമെന്ന് സംഘം അറിയിക്കുകയായിരു‌ന്നു.60,000 രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. മർദ്ദനത്തിൽ പരുക്കേറ്റ രാജ അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി വ്യാപാരിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Also Read: ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി; പതിനൊന്നുക്കാരന് ദാരുണാന്ത്യം

നിർധന കുടുംബത്തിന്റെ ജീവിതോപാധി തകർക്കുകയും ആക്രമിക്കുകയും ചെയ്തതിൽ വലിയ പൊതുജനപ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ കട തിരിച്ചു പൊക്കിയെടുത്തു. ഇടുക്കി കുഞ്ചിത്തണ്ണി ടൗണിലെ തമിഴ്നാട് സ്വദേശി രാജയുടെ കടയാണ് സംഘം കൊക്കയിലേക്ക് വലിച്ചറിഞ്ഞത്. രാജയെ മർദ്ദിക്കുകയും ആഹാരസാധനങ്ങൾ വലിച്ചെറിയുകയും ചെയ്ത സംഘത്തിനെതിരെ കുഞ്ചിത്തണ്ണി ടൗണിലും മറ്റും പ്രതിഷേധം ഉയർന്നിരുന്നു. ‌

അതേസമയം, ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കുഞ്ചിത്തണ്ണി ടൗണിലെ വ്യാപാരികളുടെ ആവശ്യം.

Also Read: ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഗൂഗിൾ അവസാനിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News