മെസ്സി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച താരം ഇവനാണ്, സഹതാരത്തെ പറ്റി സ്പാനിഷ് താരം ഗാവി

gavi

ലയണൽ മെസ്സിയെ മാറ്റിനിർത്തിയാൽ നിലവിലെ ഏറ്റവും മികച്ച ഫുട്ബോളർ ലാമിനെ യമാ ആണെന്ന് പ്രഖ്യാപിച്ച് സഹതാരം പാബ്ലോ ഗാവി. ബാർസലോണയിലും സ്പെയിൻ ദേശീയ ടീമിലും പതിനെട്ടുകാരനായ ലാമിനെ യമാലിന്റെ സഹതാരമായ ഗാവി പറഞ്ഞ വാക്കുകൾ ലോകകിരീടം നേടാൻ പൊരുതുന്ന സ്പെയിനിന്റെ നെടുംതൂണായ യമാലിന്റെ ആത്മവിശ്വാസം വര്ധിപ്പിക്കുമെന്നാണ് പൊതു വിശ്വാസം.

നേരത്തെ സ്പാനിഷ് ടീമിന്റ പ്രതീക്ഷയായ വിങ്ങർ യമാലിന്റെ  ടൂർണമെന്റ് പടിവാതിൽക്കൽ നിൽക്കേ കാലിനു പരുക്കേറ്റത് സ്പെയിൻ ആരാധകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. , എന്നാൽ ടൂർണമെന്റി ഇതുവരെ ടീമിന്റെ മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. കേപ്പ് വെർദെയ്‌ക്കെതിരെ ഇരുപത് മിനുറ്റിലേറെ കളത്തിൽ ഇറങ്ങിയ താരം തുടർന്നുള്ള മത്സരങ്ങളിൽ സൗദിക്കെതിരെ മുക്കാൽ മണിക്കൂറും റുഗ്വേക്കെതിരെ ഒന്നേകാൽ മണിക്കൂറും താരം പന്ത് തട്ടി.

Also Read:രവിചന്ദ്രൻ അശ്വിൻ വീണ്ടും കളത്തിലേക്ക്; ഇത്തവണ ഡബ്ലിൻ ഗാർഡിയൻസിന്റെ നായകനായി

നോക്ക് ഔട്ട് ഘട്ടത്തിൽ കൂടുതൽ സമയം കളിക്കാൻ താരത്തിന് സാധിക്കുമെന്ന് ഗാവി പ്രത്യാശിച്ചു. “ഒരുപക്ഷേ അവൻ ഇതുവരെ 100 ശതമാനം സ്ഥിരത കൈവരിച്ചിട്ടില്ലായിരിക്കാം.. പക്ഷെ 70 ശതമാനം സ്ഥിരത നേടിയാൽ തന്നെ മത്സരഫലം മാറ്റിമറിക്കാൻ അവന്സാധിക്കും, ” മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News