
ഫ്യൂച്ചറിസ്റ്റിക്ക് ആയ നിരവധി ഫീച്ചറുകളാണ് ഇപ്പോൾ ബജറ്റ് കാറുകളിലേക്ക് എത്തുന്നത്. യാന്ത്രികമായി മുന്നേറുന്ന ലോകത്ത് വാഹനങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നത് പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്താൻ നിർമാതാക്കൾ എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ട്. അക്കുട്ടത്തിലുള്ള വാഹനത്തിലെ ഒരു പുത്തൻ ഹൈടെക്ക് സവിശേഷതയാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD).
സൈനിക വിമാനങ്ങള്‍ക്കായി രൂപകൽപ്പന ചെയ്ത സാങ്കേതിക വിദ്യ, വിന്‍ഡ്ഷീല്‍ഡിലേക്ക് ഡ്രൈവര്‍ക്ക് അവശ്യമായ വിവരങ്ങള്‍ നേരിട്ട് പ്രൊജക്റ്റ് ചെയ്യുന്ന ഡ്രൈവര്‍ എയിഡ് സംവിധാനമാണ്. ഈ സാങ്കേതികവിദ്യ വേഗത, നാവിഗേഷന്‍, എഞ്ചിന്‍ ആര്‍പിഎം എന്നിങ്ങനെയുള്ള തത്സമയ ഡാറ്റ നല്‍കുന്നതിന് മോഡേണ്‍ വാഹനങ്ങളില്‍ ഉൾപ്പെടുത്തി തുടങ്ങുകയാണുണ്ടായത്. റോഡില്‍ നിന്ന് കണ്ണ് എടുക്കാതെ ഡ്രൈവര്‍ക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നു എന്നതിനാൽ തന്നെ ഈ സാങ്കേതിക വിദ്യ വാഹനങ്ങളുടെ സുരക്ഷയും വർധിപ്പിക്കുന്നു.
Also Read: മാരുതിയുടേയും മഹീന്ദ്രയുടേയും കഞ്ഞിയില്‍ പാറ്റയിടുമോ? സേഫ്റ്റിയില്‍ ഞാൻ കെങ്കേമനെന്ന് കിയ സിറോസ്
ഈ കിടിലൻ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്ന താങ്ങാവുന്ന വിലയുള്ള വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. മാരുതി സുസുക്കി ബലേനോ/ ടൊയോട്ട ഗ്ലാന്‍സ എന്നീ വാഹനങ്ങളുടെ ടോപ്പ് വേരിയന്റുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഫ്രോങ്ക്‌സിന്റെ ടോപ്പ്-സ്‌പെക്ക് ആല്‍ഫ വേരിയന്റിലും ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്.
മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെര്‍ണ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, മഹീന്ദ്ര XUV700 എന്നീ വാഹനങ്ങളിലും ഹെഡ്-അപ്പ് ഡിസ്പ്ലേ എന്ന ഫീച്ചർ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here