ഐസ്‌ക്രീം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടാറുണ്ടോ? നിസാരമായി കാണല്ലേ; ബ്രെയിന്‍ ഫ്രീസിന് പിന്നിലെ കാരണം അറിയാം

ഐസ്‌ക്രീം മുതല്‍ തണുത്തതെന്തെങ്കിലും കഴിച്ച് കുറച്ചു കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? തലയുടെ മുന്‍ഭാഗത്തായി അനുഭവപ്പെടുന്ന ഈ കടുത്ത വേദന അറിയപ്പെടുന്നത് ബ്രെയിന്‍ ഫ്രീസ് എന്നാണ്. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ മാറുന്ന ഈ അവസ്ഥയെ പലരും ഐസ്‌ക്രീം തലവേദനയെന്നു പോലും വിശേഷിപ്പിക്കാറുണ്ട്.

ബ്രെയിന്‍ ഫ്രീസിന്റെ പ്രധാന ലക്ഷണം തണുപ്പുള്ള എന്ത് കഴിച്ചാലും നിമിഷങ്ങള്‍ക്കകം അനുഭവപ്പെടുന്ന തലവേദനയാണ്. തലയുടെ മുന്‍ ഭാഗത്ത് അനുഭവപ്പെടുന്ന വേദന പതിയെ നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുകയും തുടര്‍ന്ന് മരുന്നിന്റെ ആവശ്യമില്ലാതെ മാറുകയും ചെയ്യാറുണ്ട്. ബ്രെയിന്‍ ഫ്രീസിന്റെ പ്രധാന കാരണങ്ങില്‍ ഒന്നായി പറയുന്നത് താപനിലകളില്‍ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെന്‍സിറ്റിവിറ്റിയാണ്.

വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

ALSO READ |

ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ തൊണ്ടയിലെ രക്തകുഴലുകള്‍ പെട്ടെന്ന് ചുരുങ്ങുകയും ഇത് പെട്ടെന്ന് തന്നെ വികസിച്ച് വരുയും ചെയ്യും. ഇത് മൂലം ഞരമ്പുകളിലെ പെയിന്‍ റിസപ്‌റ്റേഴ്‌സ് വികസിക്കുന്നതാണ് തലവേദനയിലേക്ക് കടക്കുന്നത്.

ബ്രെയിന്‍ ഫ്രീസ് ഒഴിവാക്കാനായി തണുത്ത ഭക്ഷണം സാവധാനത്തോടെ കഴിക്കുന്നതാണ് നല്ലത്. തണുത്ത പാനീയങ്ങള്‍ കഴിക്കുമ്പോള്‍ സ്‌ട്രോ ഉപയോഗിക്കുക,ഐസ്‌ക്രീം കഴിച്ച ശേഷം ചൂടുവെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.പലരിലും ഇത് സ്വാഭാവികമായി മാറുന്നതായാണ് കാണുന്നത്. ഇനി അത്തരത്തില്‍ മാറാത്ത സന്ദര്‍ഭം ഉണ്ടാകുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News