രാത്രിയില്‍ സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചു, പ്രധാനധ്യാപകന്‍ അറസ്റ്റില്‍

രാത്രി സമയം സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രധാനധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കുറുവ എ യു പി സ്‌കൂളില്‍ നിന്നാണ് അരി കടത്തുന്നതിനിടെ പ്രധാനാധ്യാപകന്‍ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന്‍ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെ രക്ഷിതാക്കളും നാട്ടുകാരു ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.

Also Read: സെമിനാറിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; പ്രചാരണങ്ങളിൽ മറുപടി നൽകി ഇ പി ജയരാജന്‍

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടര്‍ന്നെത്തിയവര്‍ പിടികൂടിയത്.

മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗം വി രമേശന്‍, എ ഇ ഒ. മിനി ജയന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസര്‍മാരായ ജയരാജന്‍, സംഗീത എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here