ഹെഡ്‍ഫോണോ ഇയർബഡ്‌സോ? ചെവിയുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

headphone vs earbuds

ഹെഡ്ഫോണും ഇയർബഡ്‌സും ഉപയോഗിക്കാത്ത ആളുകൾ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കുമറിയാം. ഇതിൽ ഏത് ഉപയോഗിച്ചാലാണ് ചെവിക്ക് കൂടുതൽ പണി കിട്ടുക എന്നറിയാമോ? നമുക്ക് നോക്കാം…

യഥാർത്ഥത്തിൽ ഹെഡ്ഫോണും ഇയർബഡ്‌സും ഒരുപോലെ നമ്മുടെ ചെവിക്ക് അത്ര സുരക്ഷിതമല്ല. രണ്ടും തുടർച്ചയായി ദീർഘകാലം ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഇയർബഡ്‌സ്‌ ഹെഡ്ഫോണിനെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇത് ഇയർബഡ്‌സ് ഇയർ കനാലിന് തൊട്ടടുത്തു വരെ എത്തുന്നത് കൊണ്ടാണെന്ന് വിദഗ്ധർ പറയുന്നു. ഇത് കേൾവിക്കുറവ്, അണുബാധ, അസ്വസ്ഥത, ചെവിക്കായം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ഇയർബഡുകളെ അപേക്ഷിച്ച് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഇയർ കനാലിനു പുറത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇതിനെ താരതമ്യേന സുരക്ഷിതമായി കണക്കാക്കുന്നത്. അതുകൊണ്ടാണ് ദീർഘകാലം ഉപയോഗിക്കാൻ ഓവർ-ഇയർ ഹെഡ്‌ഫോണുകളാണ് ഇയർബഡ്സുകളേക്കാൾ മികച്ചതെന്ന് പറയാൻ കാരണം. എന്നാലും ഏത് ഉപകരണവും ഒരു പരിധിക്കപ്പുറം ഉപയോഗിക്കുന്നത് കേൾവിക്കുറവിനു കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചെവിക്കകത്തെ രോമകോശങ്ങൾക്ക് ഒരിക്കൽ കേടുപാടുകൾ സംഭവിച്ചാൽ, അവ വീണ്ടും വളരുകയില്ല. അതുകൊണ്ടാണ് ഏത് ഉപകരണം ഉപയോഗിക്കുകയാണെങ്കിലും ശബ്ദം നിയന്ത്രിക്കുന്നത് പ്രധാനമാണെന്ന് പറയുന്നത്.

ഇതിനുപരിഹാരമായി 60/60 റൂൾ പിന്തുടരുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 60 ശതമാനത്തിൽ കൂടുതൽ ശബ്ദം ഉയർത്താതിരിക്കുക, തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഹെഡ്ഫോണും ഇയർബഡ്‌സും ഉപയോഗിക്കാതിരിക്കുക, തുടർച്ചയായി കേൾക്കാതെ ഇടക്കിടക്ക് ബ്രയ്‌ക്കെടുക്കുക എന്നിവയാണ് 60/60 റൂൾ. ഇത് ഒരുപരിധി വരെ പ്രശ്നങ്ങളെ തടയാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News