ചാറ്റ് ജിപിടി ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു; മൂന്ന് മാസത്തിന് ശേഷം 60 വയസ്സുകാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

CHATGPT ADVICE

ഉപ്പ് ഒഴിവാക്കണമെന്ന് ചാറ്റ് ജിപിടി പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. കംപ്ലീറ്റ് അങ്ങ് ഒഴിവാക്കി. ഒടുവിൽ പണി പാളി. ഉപ്പ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാനുള്ള എഐ ചാറ്റ്ബോട്ടിന്റെ ഉപദേശം അനുസരിച്ച 60 വയസ്സുകാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഉപ്പിന്റെ ദോഷഫലങ്ങളെക്കുറിച്ച് ചാറ്റ് ജിപിടി വഴി മനസിലാക്കിയ ഇദ്ദേഹം ഭക്ഷണത്തിൽ നിന്ന് ഉപ്പ് പൂർണമായും ഒഴിവാക്കുകയായിരുന്നു. അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. എന്നാൽ ആളുടെ പേരോ എവിടെയാണ് സംഭവം നടന്നതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല.

ALSO READ: ക്രീമുകളും മരുന്നുകളും ഒന്നും വേണ്ട ! ഇതൊന്ന് പരീക്ഷിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ കവിള്‍ ചുവന്നുതുടിക്കും

ഉപ്പിന്പകരം സോഡിയം ബ്രോമൈഡ് എന്ന രാസവസ്തുവാണ് ഇദ്ദേഹം പിന്നീട് ഉപയോഗിച്ചിരുന്നത്. ഈ വസ്തു വലിയ അളവിൽ ഭക്ഷിക്കുന്നത് അനാരോഗ്യകരമാണ്. മൂന്ന് മാസത്തോളം ഓൺലൈനായി വാങ്ങിയ സോഡിയം ബ്രോമൈഡ് ഉപയോഗിച്ച ഇയാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ: യൂറിക് ആസിഡ് നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News