ആദ്യം പനിയും പിന്നാലെ ഛർദ്ദിയും; രോഗം പിടിപ്പെട്ടത് 50 ൽ അധികം പേർക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും

health alert

കേരളത്തിലെ കൊടുംചൂടും ചെറിയ മഴയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദർ. വിവിധ ജില്ലകളിലായി നിരവധിയാളുകളാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് ചികിത്സയിൽ തുടരുന്നത്. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ അതീവജാഗ്രത പുലർത്തേണ്ടതാണ്.

പാനീയങ്ങൾക്ക് കൂടുതൽ തണുപ്പ് ലഭിക്കാനായി ചേർക്കുന്ന ഐസ് ക്യൂബുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ പാനീയങ്ങളിൽ ചേർക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മഞ്ഞപ്പിത്തത്തിന് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

also read: പുതിയ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! ഇക്കാര്യങ്ങൾ അറിയാതെ പോയാൽ പണി കിട്ടും

പനി മാറാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളികകൾ കഴിക്കുന്നതും പ്രതികൂലമായി ബാധിക്കും. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയി​ക്കരുതെന്നും വിദഗ്ദർ നിർദേശിച്ചിട്ടുണ്ട്. ​രക്തപരിശോധനയിലൂടെ മാത്രമേ മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുള്ളൂ.

മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ

  • തലവേദന
  • അമിതമായ ക്ഷീണം
  • ഓക്കാനം
  • ഛർദ്ദി

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

  • വൃത്തിയുള്ള കടകളിൽ നിന്ന് ഭക്ഷണം കഴിക്കുക
  • വ്യക്തി-പരിസര ശുചിത്വം പാലിക്കുക
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു വയ്ക്കുക,
  • ചപ്പുചവറുകൾ കുന്നുകൂടാൻ അനുവദിക്കരുത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News