കൊളസ്ട്രോൾ നിയന്ത്രിക്കാം, നിർജ്ജലീകരണം തടയാം; ബാർലി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇങ്ങനെ…

നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബാർലി. വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളും അനവധിയാണ്. ദഹനത്തിനും വിശപ്പടക്കാനും ഇത് ഗുണം ചെയ്യും. മൂത്രാശയ അണുബാധയെ ചെറുക്കാൻ ബാർലി വെള്ളം കുടിക്കാം.

ALSO READ: ആദ്യം കാനഡ, പിന്നെ അമേരിക്ക, പിന്നെയും കാനഡ, ഈ ക്രിക്കറ്റുകളിക്കാരൻ ടീം മാറിയത് 4 തവണ; പേര് നിതീഷ് കുമാർ

തിളപ്പിച്ച ബാർലി വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ആരോഗ്യം സ്വാഭാവിക രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന പലർക്കും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് മികച്ച പരിഹാരമാകും. എന്നാൽ ഒരു പരിധിയിലധികം ബാർലി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ മോശമാകുന്നതിന് ഇടയാക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ALSO READ: ചങ്ങനാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News