വെറും വയറ്റിൽ ഇഞ്ചി കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? അറിഞ്ഞിരിക്കാം ആരോഗ്യസംരക്ഷണത്തിനായി

ginger eating

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള സാധനമാണ് ഇഞ്ചി. നമ്മുടെയൊക്കെ ഭക്ഷണങ്ങളിൽ ഇഞ്ചി ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഭക്ഷണത്തിന് നല്ല സ്വാദ് നൽകുന്നതിനോടൊപ്പം ഇഞ്ചി ആരോഗ്യകരമായി നിരവധി ഗുണങ്ങളുള്ള ഒരു വിഭവമാണ്. ഇഞ്ചി വെറും വയറ്റിൽ കഴിക്കുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകും.

രാവിലെ ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് ദഹനത്തെ സുഖകരമാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതോടൊപ്പം ഉമിനീർ, എൻസൈം എന്നിവയുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാനും വയറു വീർക്കുന്നതും ദഹനക്കേടും തടയാനും സഹായകരമാകുകയും ചെയ്യുന്നു.

ALSO READ: ഒരു മുറി നാരങ്ങ എടുത്തോളൂ; മിക്സി ഇനി പളുപളാ തിളങ്ങും…

ഇഞ്ചി കഴിക്കുന്നത് ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ സീസണൽ രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. കൂടാതെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഗർഭിണികൾക്ക് ഓക്കാനമായാലും, അല്ലെങ്കിൽ വയറുവേദന ആയാലും, പച്ച ഇഞ്ചി ആശ്വാസം നൽകും.

ALSO READ: കുട്ടിപ്പട്ടാളങ്ങള്‍ക്ക് പ്രിയമേറും ! അരിയും ഉഴുന്നും വേണ്ട, അരിപ്പൊടിയും ഗോതമ്പുമില്ലാതെ ഒരു കിടിലന്‍ ദോശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News