അറിയാതെ പോകരുത് ശർക്കരയുടെ ഗുണങ്ങൾ; ശീലമാക്കാം

ശർക്കര കാണുന്ന പോലെ അല്ല ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്. ദിവസവും ശർക്കര ശീലമാക്കിയാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ശർക്കര ഇരുമ്പ്, മ​ഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ദിവസവും കുടിക്കുന്ന ചായയിൽ പഞ്ചസാര മാറ്റി ശർക്കര ഉപയോഗിച്ചാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

Also read:റെക്കോഡിനരികെ സ്വര്‍ണവില

ശർക്കര ഉപയോ​ഗിക്കുന്നത് കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. കൂടാതെ ദഹനം എളുപ്പമാക്കാനും ശർക്കര സഹായിക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ​ഗുണം ചെയ്യും. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാനും ശർക്കരയ്ക്ക് കഴിയും.

Also read:54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ശർക്കരയിൽ സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അട​ങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ശർക്കര സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here