രാത്രിയില്‍ രണ്ട് ബദാം കഴിക്കൂ, മാറ്റം അനുഭവിച്ചറിയൂ

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.

ഒരു നല്ല രാത്രി ഉറക്കത്തിന്, ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ബദാമില്‍ മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ മെച്ചപ്പെടട്ടെ പ്രവര്‍ത്തനത്തിനും പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനും സഹായിക്കുന്നു.

ബദാമില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ ഓക്സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന് ഓക്സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാര്‍ഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്.

അതേസമയം ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്സ് അലര്‍ജിയുള്ളവരില്‍ ഇത് അലര്‍ജി കാരണമാകും. ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്സ് അലര്‍ജിയുള്ളവര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News