ഭംഗിയിലും രുചിയിലും മുന്നില്‍; നിസ്സാരനല്ല ഡ്രാഗണ്‍ ഫ്രൂട്ട്

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പിങ്ക് നിറമുള്ള , ചെറിയ കറുത്ത അരികളുള്ള , കത്തുന്ന തീനാളത്തോട് രൂപസാദൃശ്യമുള്ള ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, ആന്റി ഓക്സിഡന്റ്സിന്റെയും കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഇ, ഉ എന്നിവയുടെയും കലവറയാണ്.

Also Read : രാത്രിയില്‍ എന്നും ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കില്‍ ഇന്ന് ഗോതമ്പുകൊണ്ടൊരു വെറൈറ്റി ഐറ്റമായാലോ ?

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതുവഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന അയണും ഫോസ്ഫറസും രക്തത്തിന്റെയും പേശികളുടെയും രൂപീകരണത്തിനും സഹായകമാണ്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രധാന ആരോഗ്യഗുണങ്ങള്‍

കൊഴുപ്പ് രഹിതവും ഉയര്‍ന്ന നാരുകളുമടങ്ങിയ പഴം കൂടിയാണിത്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഡ്രാഗണ്‍ ഫ്രൂട്ടിന് കഴിയും.

കുടലിലെ പ്രോബയോട്ടിക്സ് എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഴം കൂടിയാണിത്.

Also Read : വണ്ണം കുറയണോ ? ദിവസവും ഈ ജ്യൂസ് ശീലമാക്കിക്കോളൂ, ഫലം ഉറപ്പ്

ഇത് കഴിക്കുന്നത് കുടലിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തു.

ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും

ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴം കൂടിയാണിത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel