വെട്ടിത്തിളങ്ങുന്ന പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? നാരങ്ങകൊണ്ടൊരു സൂത്രവിദ്യ

നമ്മള്‍ കരുതുന്നതുപോലെ നിസ്സാരനല്ല കേട്ടോ ഇത്തിരിക്കുഞ്ഞനായ നാരങ്ങ. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. ദഹന പ്രശ്‌നത്തിനും അമിതവണ്ണത്തിനും ദന്ത സംരക്ഷണത്തിനും നാരങ്ങ ഏറെ നല്ലതാണ്.

1. ദഹന പ്രശ്‌നത്തെ ചികിത്സിക്കുന്നു

ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമേറിയ പരിഹാരമാണ് നാരങ്ങ. നിങ്ങള്‍ ദഹനക്കേട് അല്ലെങ്കില്‍ മലബന്ധം മൂലമുള്ള പ്രശ്‌നം നേരിടുകയാണ് എങ്കില്‍, ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്. നിങ്ങളുടെ സലാഡുകളില്‍ ഇത് മുകളില്‍ ഒഴിക്കുക അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക, ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. പാനീയത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച് പെരുംജീരകം അല്ലെങ്കില്‍ പുതിനയില കൂടി ചേര്‍ക്കാം.

2. ദന്ത സംരക്ഷണം

നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങായിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും ഇത് നിങ്ങളെ സഹായിക്കുന്നു. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക. ഈ മിശ്രിതം അസിഡിക് ആയതിനാല്‍ ഇത് നിങ്ങള്‍ക്ക് എരിച്ചില്‍ പോലെയുള്ള അനുഭവം നല്‍കും. ഇത് സംഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ വായ വേഗത്തില്‍ കഴുകി വൃത്തിയാക്കുക.

3. മുടിയുടെ സംരക്ഷണം

മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും. കൂടാതെ, നാരങ്ങാ നീര് മുടിയില്‍ പുരട്ടുന്നത് മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു. ബ്ലീച്ചിംഗ് ഏജന്റായതിനാല്‍ മുടിയുടെ നിറം കുറയ്ക്കാന്‍ ഇതിന് കഴിയുന്നതിനാല്‍ നിങ്ങള്‍ പരിമിതമായ അളവില്‍ വേണം നാരങ്ങ നീര് പ്രയോഗിക്കേണ്ടത്.

Also Read : മീനില്ലാതെ മീന്‍കറിയുടെ അതേരുചിയില്‍ കോവയ്ക്ക കൊണ്ടൊരു കിടിലന്‍ കറി

4. ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുറച്ച് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. എല്ലാ ദിവസവും ഇത് പരിശീലിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ അധിക ഭാരം കുറയ്ക്കുവാന്‍ നിങ്ങളെ സഹായിക്കും.

5. കിഡ്‌നി സ്റ്റോണ്‍ അകറ്റാന്‍

സ്വാഭാവികമായും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നാരങ്ങയുടെ ഉപഭോഗമാണ്. നാരങ്ങയില്‍ സിട്രേറ്റിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുണ്ട്, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തുടക്കത്തില്‍ തന്നെ തടയുന്നു.

6. വെള്ളം നിലനിര്‍ത്തുന്നത് കുറയ്ക്കുന്നു

ഇളം നിറമുള്ള ഈ പഴം സ്വാഭാവികമായും ഡൈയൂററ്റിക് ആണ്. നാരങ്ങയുടെ ഈ ഗുണങ്ങള്‍ വെള്ളം നിലനിര്‍ത്തുന്നതിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യകരമായ പിഎച്ച് അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന നാരങ്ങകളുടെ ക്ഷാര സ്വഭാവമാണ് ഇതിന് കാരണം.

7. ശരീരത്തിലെ ദുഷിപ്പുകള്‍ അകറ്റുന്നു

നിങ്ങളുടെ കരളിനും വൃക്കകള്‍ക്കും സ്വാഭാവികമായി ദുഷിപ്പുകള്‍ അകറ്റുവാന്‍ സഹായിക്കുന്ന ഡിടോക്‌സിഫൈയിംഗ് ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ നാരങ്ങകള്‍ക്ക് കഴിയും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെല്ലാം സ്വാഭാവികമായും പുറന്തള്ളാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

8. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജലദോഷത്തിനും പനിക്കും കൂടുതല്‍ ഇരയാകും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ നാരങ്ങയിലെ വിറ്റാമിന്‍ സി നിങ്ങളെ സഹായിക്കും. പതിവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News