ആരോഗ്യത്തിന്റെ കലവറയായ പുതിന; അറിയാം കൂടുതല്‍ ഗുണങ്ങള്‍

പുതിനയുടെ കട്ടന്‍ചായയും ലൈമും ഒക്കെ ദിവസവും കുടിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പുതിനയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല. പുതിനയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഗുണപരമായ ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. വായ്നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു.

രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്നാറ്റം കുറയ്ക്കുകയും ചെയ്യും. ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോള്‍’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഭക്ഷണം ദഹന നാളത്തില്‍ ആവശ്യത്തിലധികം നേരം നിലനില്‍ക്കുകയാണെങ്കില്‍, അത് ?പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഗുണങ്ങള്‍ ഏറെ ഗുണം ചെയ്യും.

ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്.ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News