ചെറുപയര്‍ പ്രേമികളേ…. ഇതുകൂടി അറിഞ്ഞിട്ട് കഴിക്കൂ

നമ്മുടെയൊക്കെ അടുക്കളയില്‍ സ്ഥിരമായി ഉണ്ടാവുന്ന ഒന്നാണ് പയര്‍. പയര്‍ പുഴുങ്ങിയതും പയര്‍ കറിയും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. ഇത് വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും.

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്‌നം ഇല്ലാതെയാകും. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്.

also Read : ഇഞ്ചി ദിവസവും ശീലമാക്കിയവരാണോ നിങ്ങള്‍ ? അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്.

ശരീരത്തിന് പോഷകക്കുറവ് ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്. ഇതിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കി നടക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ആര്‍ത്തവ സമയത്ത് സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ചെറുപയര്‍. ആര്‍ത്തവ സമയത്ത് ഇത് ശീലമാക്കി നോക്കൂ. ഇതിലെ വൈറ്റമിന്‍ ബി , വൈറ്റമിന്‍ ബി 6 എന്നിവ ഇതിനുള്ള പരിഹാരമാണ്. പ്രമേഹത്തിന് പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്.

ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. കൊളസ്‌ട്രോള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration