എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് പോകുന്നില്ലേ? എള്ളെണ്ണ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇന്ന് സ്ത്രീയും പുരുഷനും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മുഖത്തെ ബ്ലാക്ക് ഹെഡ്‌സ്. പല ട്രീറ്റ്‌മെന്റുകളും ക്രീമുകളും ഒക്കെ പരീക്ഷിച്ചിട്ടും ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും മാറാത്തവര്‍ എള്ളെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മതി.

ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രതിസന്ധികള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും മൂക്കിലും കവിളിലും എല്ലാം എള്ളെണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്.

വരണ്ട ചര്‍മ്മം ഈ കാലാവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. ദിവസവും എള്ളെണ്ണ ഉപയോഗിക്കുന്നത്  വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നു.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News