വെറുതെ കളയുന്ന വാഴക്കൂമ്പിന് ഇത്രയും ഗുണങ്ങളോ?

വാഴക്കൂമ്പുകള്‍ വാഴപ്പഴത്തെക്കാള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നിരവധി ജീവകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് വാഴക്കൂമ്പ്. അതിനാല്‍ തന്നെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വാഴക്കൂമ്പ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുള്ള പ്രധാന നാലു ഗുണങ്ങള്‍ ഇവയൊക്കെയാണ്.

Also read:ബജാജ് അവതരിപ്പിക്കുന്നു പുതുപുത്തന്‍ പള്‍സര്‍

വിളര്‍ച്ച തടയുന്നു

ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നത്. വാഴക്കൂമ്പ് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതിലൂടെ രക്തത്തിലെ ഓക്‌സിജന്റെ അളവി കൂട്ടാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാന്‍

രക്തത്തിലെ പഞ്ചയാരയുടെ അളവ് കുറയ്ക്കാന്‍ വാഴക്കൂമ്പ് സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് വിവിധ രൂപത്തില്‍ വാഴക്കൂമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Also read:കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായി നിരോധിച്ചു

അണുബാധ നിയന്ത്രിക്കുന്നു

ശരീരത്തിനുണ്ടാകുന്ന അണുബാധ നിയന്ത്രിക്കാന്‍ കഴിവുള്ള ജീവകങ്ങള്‍ വാഴക്കൂമ്പില്‍ അടങ്ങിയിട്ടുണ്ട്. മുറിവുകള്‍ വൃത്തിയാക്കാനും ഇവ ഉപയോഗിക്കാറുണ്ട്.

അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ് വാഴക്കൂമ്പ്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമായതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഭക്ഷണം കൂടിയാണ് വാഴക്കൂമ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News