നിപ സമ്പർക്ക പട്ടികയിലെ 74കാരിയുടെ മരണം; നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

NIPAH

നിപ സമ്പർക്ക പട്ടികയിലെ 74 കാരിയുടെ മരണം നിപ ബാധിച്ചല്ലെന്ന് ആരോഗ്യ വകുപ്പിൻ്റെ സ്ഥിരീകരണം. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മങ്കടയിൽ നിപ്പ ബാധിച്ചു മരിച്ച പെൺകുട്ടിയോടൊപ്പം തീവ്ര പരിചരണ വിഭാഗത്തിലാണ് ഇവർ ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ഹൈറിസ്ക് കാറ്റഗറിയിൽ ആയിരുന്നു 74 കാരിയായ ഇവർ. മൃതദേഹം സംസ്കരിക്കുന്നത് നേരത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. ഇവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.

Also read – ദുരന്തം വിതച്ച ഹിമാചലിന് ആശ്വാസമായി കുഞ്ഞു നികിത; വെള്ളപ്പൊക്കത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടു

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇന്നലത്തെ കണക്കുകൾ അനുസരിച്ച് മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇന്നലെവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണെന്നും അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News