സ്‌പോഞ്ച് ഉപയോഗിച്ചാണോ പാത്രം കഴുകുന്നത്? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടാം !

health issues of unclean dishwashing sponge

നമ്മളില്‍ പലരും പാത്രങ്ങള്‍ കഴുകുന്നത് സ്‌പോഞ്ചുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ പലര്‍ക്കും സ്‌പോഞ്ചുകള്‍ എങ്ങനെ കൃത്യമായി വൃത്തിയാക്കണം എന്ന ധാരണ ഇല്ല എന്നതാണ് സത്യാവസ്ഥ. കൃത്യമായി വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ സ്‌പോഞ്ചുകളില്‍ ബാക്ടീരിയകള്‍ ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്.

ഇത്തരം ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത്തരം ഡിഷ് വാഷിങ് സ്‌പോഞ്ചുകള്‍ക്ക് സാധിക്കും. പഴകിയതും വൃത്തിഹീനവുമായ സ്‌പോഞ്ചുകളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നതും സ്വാഭാവികമാണ്.

Also Read : കരിപിടിച്ച സ്റ്റീല്‍ പാത്രങ്ങള്‍ ഞൊടിയിടയില്‍ വെളുത്ത് തിളങ്ങും; ഇതാ ഒരു കിടിലന്‍ ട്രിക്ക്

അതിനുള്ള ഏക പ്രതിവിധി പാത്രം കഴുകുന്ന സ്‌പോഞ്ചുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ്. അതിനായി അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്‌പോഞ്ചില്‍ ബാക്ടീരിയ ഉണ്ടാകുന്നത് തടയാന്‍ സ്‌പോഞ്ചുകള്‍ മൈക്രോവേവ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാം.

അല്ലെങ്കില്‍ നേര്‍പ്പിച്ച ബ്ലീച്ചിന്റെ ലായനിയില്‍ കുതിര്‍ത്ത് ഇടയ്ക്കിടെ അണുവിമുക്തമാക്കാം. ഇത് പൂര്‍ണമായും സ്‌പോഞ്ചിനെ അണുവിമുക്തമാക്കുന്നില്ലെങ്കിലും ബാക്ടീരിയകളുടെ എണ്ണത്തില്‍ 99.9 ശതമാനത്തില്‍ കൂടുതല്‍ കുറവ് വരും. ഒരു മിനിറ്റ് നേരം ഇത് മൈക്രോവേവ് ചെയ്യുക. അല്ലെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക, മെറ്റല്‍ അടങ്ങിയിട്ടുള്ള സ്‌പോഞ്ച് ആണെങ്കില്‍ മൈക്രോവേവ് ചെയ്യാതിരിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News