
നിപ സ്ഥിരീകരിച്ചത് അറിയാത്തതിൽ കളക്ടറെ പഴിചാരി ആരോഗ്യമന്ത്രി കെ മുരളീധരൻ. കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചിട്ടാണ് താൻ വാർത്ത സമ്മേളനം നടത്തിയതെന്നും അതുവരെ പൂനെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിട്ടില്ലെന്നും മുരളീധരൻ പറയുന്നു. വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കളക്ടർ കാര്യങ്ങൾ അറിയിച്ചതെന്നും കളക്ടർക്ക് റിപ്പോർട്ട് കിട്ടുമ്പോൾ മന്ത്രിയെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

