മന്ത്രി വീണാ ജോർജിന്റെ പൊതുപരിപാടികൾ മാർച്ച് രണ്ട് വരെ മാറ്റിവച്ചു; പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ

ksu attack on Veena George

രോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം ഡിസ്ചാർജ് ചെയ്തു.

Also read: കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്: ഇ.കെ ബിജുജൻ പ്രസിഡന്റ്; ഇ.എ രാജപ്പൻ വൈസ് പ്രസിഡന്റ്

നാല് ദിവസം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ മന്ത്രിക്ക് നിർദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോളോ അപ്പ് ചികിത്സയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ടയിലെ സ്വവസതിയിലാണ് മന്ത്രി വിശ്രമിക്കുന്നത്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും ചികിത്സാക്രമങ്ങളും തുടരുന്നതായും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

English Summary: All public engagements of Health Minister Veena George until March 2 have been postponed, her office said. She was undergoing treatment at Pariyaram Medical College Hospital due to health issues and has now been discharged based on the recommendation of the medical board

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News