നിപ്പാ പോസിറ്റീവായിരുന്ന നാല് പേരുടേയും പരിശോധനാ ഫലം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

നിപ്പാ പോസിറ്റീവായിരുന്ന നാല് പേരുടേയും സാമ്പിളുകളും പരിശോധിച്ചു. നാല് പേരുടേയുടെയും ഫലം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പ്രോട്ടോക്കോൾ പ്രകാരം 3 സാമ്പിളുകളാണ് പരിശോധിച്ചത്. 4 പേരും പേരും നെഗറ്റീവാണ്, 4 പേരെയും ഡിസ്ചാർജ് ചെയ്തു. 568 പേർ ഐസൊലേഷനിൽ ഉണ്ട്. ഒക്ടോബർ 5 തീയതി ഇവരുടെ ഐസലേഷൻ കാലാവധി പൂർത്തിയാവും.

Also Read; ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

രോഗം കണ്ടെത്തി കഴിഞ്ഞ് ഇതുവരെ ഒരാളുടെയും ജീവൻ നഷ്ടപ്പെട്ടില്ല. നിപ കണ്ടെത്തിയ സാഹചര്യത്തിൽ കോഴിക്കോട് നിരന്തരം കമ്മ്യൂണിറ്റി സർവൈലൻസ് നടത്തും. സർവൈലൻസിന്റെ ഭാഗമായി കൺട്രോൾ റൂം പ്രവർത്തനം 26 വരെ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

Also Read; കനത്ത മഴ, പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

വവ്വാലുകളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിപ്പാ വൈറസ് സാനിധ്യം കണ്ടെത്തിയിട്ടില്ല. 1176 സാമ്പിളുകളാണ് നിലവിൽ പരിശോധിച്ചത്. സമ്പർക്കപ്പട്ടികയിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കും പരിശോധനക്കായി ട്രൂ നാറ്റ് സംവിധാനം നടപ്പിലാക്കും. മനുഷ്യരിൽ നിപ വൈറസിന് ജനിതക മാറ്റമില്ല.

പൊന്നാനിയിൽ ബ്ലഡ് ഗ്രൂപ്പ് മാറി രക്തം കുത്തിവെച്ച സംഭത്തിൽ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News