കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

കൊവിഡ് വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. പുതിയ ജനിതക വകഭേദം ഉണ്ടോയെന്ന് കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കി. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ച മന്ത്രി ആശുപത്രി സംവിധാനം വിലയിരുത്തുമെന്നും ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് മൂന്ന് വാക്‌സിനും എടുത്തിട്ടുണ്ട്. പ്രതിരോധശേഷി ആര്‍ജ്ജിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ക്കാണ് പരിശോധനയെന്നും മന്ത്രി വ്യക്തമാക്കി. മറ്റു ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടോയെന്ന് ഇന്നത്തെ യോഗം വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാരുടെ സമരത്തിലും മന്ത്രി പ്രതികരിച്ചു. സാങ്കേതിക അനുമതികളാണ് വൈകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി അത്തരം സാങ്കേതിക തടസ്സങ്ങള്‍ മാറ്റുന്നതിന് വേണ്ടി ഇടപെടല്‍ നടത്തുമെന്നും വ്യക്തമാക്കി. നിയമസഭ പാസ്സാക്കിയ പൊതുജനാരോഗ്യ ബില്‍ സഭ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹിച്ചതെന്ന് മന്ത്രി വീണ ജോര്‍ജ്ജ് സൂചിപ്പിച്ചു. പക്ഷെ പ്രതിപക്ഷം തുടക്കത്തിലെ സഭ സ്തംഭിപ്പിച്ചു. ഒരുപാട് കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. സബ്മിഷനുകള്‍ കൊണ്ടുവരാമായിരുന്നു. ബില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്.

പാറ്റൂരില്‍ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം വളരെ ദൗര്‍ഭാഗ്യകരമാണ്. ഉണ്ടാവാന്‍ പാടില്ലാത്ത സംഭവത്തില്‍ പൊലീസ് അലംഭാവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. തുടക്കത്തിലെ പൊലീസ് നടപടി നിര്‍ഭാഗ്യകരമാണ്. പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നടപടികളുമായി വനിതാ ശിശു വികസന വകുപ്പ് മുന്നോട്ടുപോകുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News