ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണം; പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റ്; തെളിവുകള്‍ പുറത്ത്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഏപില്‍ 10ന് മന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് പണം നല്‍കി എന്നതായിരുന്നു പരാതിക്കാരനായ ഹരിദാസന്റെ വാദം. എന്നാല്‍ ഏപ്രില്‍ 10 ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കൈരളി ന്യൂസ് പുറത്തുവിട്ടത്.

ഹരിദാസിന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി  സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും രംഗത്തെത്തിയിരുന്നു. ഏപ്രിൽ 10ന് മന്ത്രിയുടെ പി എ അഖിൽ മാത്യു പത്തനംതിട്ട മൈലപ്പറയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നും ആ വിവാഹത്തിൽ താനും പങ്കെടുത്തുവെന്നും ജില്ലാ സെക്രട്ടറി ഉദയഭാനു വ്യക്തമാക്കി.

അതേസമയം ആരോപണത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ആയുഷില്‍ താല്‍ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാന്‍ നിര്‍ദേശിച്ചു.

എന്നാല്‍, കഴിഞ്ഞ 13ന് രജിസ്റ്റേഡ് തപാലായി ഹരിദാസന്‍ എന്നയാളില്‍നിന്നാണ് പരാതി ലഭിച്ചത്. ഇദ്ദേഹത്തിന്റെ മരുമകള്‍ക്ക് ആയുഷ് മിഷനില്‍ മലപ്പുറം ജില്ലയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറായി നിയമനം നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് ആരോപണം. പത്തനംതിട്ട സ്വദേശി അഖില്‍ സജീവനാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. പരാതിയില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമുണ്ടെന്ന് പറഞ്ഞതനുസരിച്ച് അഖില്‍ മാത്യുവിനോട് മന്ത്രി വിശദീകരണം തേടി.

READ ALSO:മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

തന്റെ പേര് മനപ്പൂര്‍വം വലിച്ചിഴച്ചതാണെന്ന് അഖില്‍ പറഞ്ഞു. ഇതോടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഡിജിപിക്ക് പരാതി നല്‍കി. അഖില്‍ മാത്യു കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കി. ആള്‍മാറാട്ടം നടന്നതായി ബുധനാഴ്ച കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി അഖില്‍ മൊഴി നല്‍കി.

READ ALSO:ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News