‘Fox Eyes’നായി ശസ്ത്രക്രിയ നടത്തി, പിന്നാലെ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

fox eyes

ഓരോ മനുഷ്യരും വ്യത്യസ്തങ്ങളായ സൗന്ദര്യസങ്കൽപ്പങ്ങളും താത്പര്യങ്ങളും പേറുന്നവരാണ്. ‘സൗന്ദര്യം വർധിപ്പിക്കാൻ’ ശ്രമിച്ചും സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ പിറകേ പോയും പണികിട്ടിയവരുമുണ്ടാകും. മുഖത്തെ ചുളിവുകളും പാടുകളും മാറ്റാനും തടി കുറക്കാനും നിറം വർധിപ്പിക്കാനുമ4ക്കെ അശാസ്ത്രീയ രീതികൾ അവലംബിച്ചും ലൈസന്‍സില്ലാത്ത ക്ലിനിക്കിനെ ആശ്രയിച്ചുമ4ക്കെ പ്രശ്നത്തിലായവരെ കുറിച്ച് ദിനംപ്രതി വാർത്തകൾ ഉണ്ടാകാറാല്ലേ? ഇപ്പോഴിതാ കണ്ണുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് പിന്നാലെ ഒരു 31കാരിക്ക് ജീവന്‍ നഷ്ടമായ വാർത്തയാണ് പുറത്തുവരുന്നത്. ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് ശേഷം അണുബാധയുണ്ടായി കഴിഞ്ഞയാഴ്ച മരിച്ചത്. കണ്ണിന് ചെയ്ത ‘ഫോക്സ് ഐസ്’ (Fox Eyes) എന്ന ശസ്ത്രക്രിയയാണ് ഇന്‍ഫ്‌ളുവന്‍സറുടെ ജീവനെടുത്തത്.

എന്താണ് ‘ഫോക്സ് ഐസ്’ ശസ്ത്രക്രിയ?

‘ഫോക്സ് ഐസ്’ ഇന്ന് സോഷ്യല്‍മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ്. ‌കണ്ണിന്റെകോണുകള്‍ പുറത്തേക്ക് നീട്ടുന്ന കോസ്മറ്റിക്ക് പ്രൊസീജിയറാണിത്. പൂച്ചയുടേയോ കുറുക്കന്റെയോ കണ്ണുകൾ പോലെ ആകർഷകമായ രൂപം നൽകുന്നതിനായി കണ്ണിന്റെ കോണുകൾ ഉയർത്തുന്ന ശസ്ത്രക്രിയയാണ് ‘ഫോക്സ് ഐസ്’.

കണ്ണിന്റെ കോണുകൾ കൂടുതൽ ഉയർന്നതും മുറുകിയതുമായി തോന്നിക്കാൻ പുരികത്തിന്റെ വശങ്ങളും കവിളുകളും ഉയർത്തുകയും താഴത്തെ കൺപോള ചുരുക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ചെറിയ മുറിവുകളിലൂടെയും അല്ലെങ്കില്‍ ചര്‍മം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമൊക്കെയാണ് സാധാരണയായി ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ഓരോ വ്യക്തിയുടെ മുഖത്തിന്റെ ഘടന അനുസരിച്ച് പ്രക്രിയകളിൽ മാറ്റം വരും.

ശസ്ത്രക്രിയ നടത്തുക കണ്ണിന്റെ ഭാഗവും പിരുകത്തിന്റെ ഭാഗവും ഉള്‍പ്പെടുന്നിടത്താണ്. ശസ്ത്രക്രിയ കഴിയുമ്പോള്‍ അവിടെ വീക്കവും ചതവുമൊക്കെ ഉണ്ടാവും. ഫലം പൂര്‍ണമായി ലഭിക്കാന്‍ ഏതാണ്ട് ഒരാഴ്ചയോളം സമയമെടുക്കും. കൃത്യമായ രീതിയിലുള്ള പരിചരണം നല്‍കിയില്ലെങ്കില്‍ അപകടം വലുതായിരിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ കണ്ണിന്റെ അലൈന്‍മെന്റ് മാറാനും നാഡികള്‍ക്ക് പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ കോര്‍ണിയയ്ക്ക് അസ്വസ്ഥതയുണ്ടായേക്കാം.

Also Read: ഫോമോയ്ക്ക് ശേഷം ചർച്ചയായി ഫോഫോ ; അറിയാം ഫോഫോയെക്കുറിച്ച്

ത്രെഡ് ലിഫ്റ്റ് ചെയ്യുമ്പോഴും വീക്കവും അണുബാധയും ഉണ്ടാവാനിടയുണ്ട്. അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതൽ സങ്കീർണാകും. വീക്കവും അണുബാധയും ഉണ്ടായതിന് പുറമേ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതാണ് അദൈറിന്‍റെ ആരോഗ്യം മോശമാവാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ ഗുരുതരമായ സങ്കീർണതകളെക്കുറിച്ച് അദൈര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News