ഈ അസുഖമുള്ളവര്‍ ജീരകം ഉപയോഗിക്കുന്നത് സൂക്ഷിക്കുക !

ജീരകത്തിന് ഒരുപാട് ഗുണങ്ങള്‍ ഉള്ളതായി നമുക്കറിയാം. എന്നാല്‍ ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നെകില്‍ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. അമിതമായി ജീരകം കഴിക്കുന്നത് കരളിന് പ്രശ്നമുണ്ടാക്കും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്നത്തിലാക്കുന്നു. പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാരണം ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കും. പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.

അതേസമയം ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ജീരകം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്‌ക്കെല്ലാം ജീരകം ഉപയോഗിക്കാം.

Also Read : ചിക്കന്‍ഫ്രൈ ഉണ്ടാക്കുമ്പോള്‍ എണ്ണ പെട്ടന്ന് കരിഞ്ഞുപോകാറുണ്ടോ? എങ്കില്‍ ആദ്യം എണ്ണയില്‍ ഇതുചേര്‍ത്ത് നോക്കു

കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കും. മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ജീരകം സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News