ഇത്തരം അസുഖങ്ങളുള്ളവര്‍ നെല്ലിക്ക അധികം കഴിക്കരുതേ; സൂക്ഷിക്കുക

നമുക്കറിയാം ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മുടിയുടെ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ ഫലപ്രദമാണ് നെല്ലിക്ക. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്ന അവസ്ഥ തന്നെയാണ് നെല്ലിക്കയുടേതും.

Also Read : പാഷന്‍ ഫ്രൂട്ട് പ്രേമികളേ ഇതിലേ….സ്ഥിരമായി പാഷന്‍ ഫ്രൂട്ട് കഴിക്കുന്നവര്‍ ഇതുകൂടി അറിയുക

കാരണം നെല്ലിക്ക അമിതമായി കഴിക്കുന്നതും ചില അസുഖമുള്ളവര്‍ നെല്ലിക്ക കഴിക്കുന്നതും ശരീരത്തും ആരോഗ്യത്തിനും നല്ലതല്ല. നെല്ലിക്കയ്ക്കുമുണ്ട് ചില ദോഷവശങ്ങള്‍ അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?

അമിത രക്തസ്രാവം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. അതുവഴി രക്തയോട്ടം കൂട്ടും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ക്ക് ഇത് രക്തസ്രാവം കൂടാന്‍ കാരണമാകും. അതിനാല്‍ ഇത്തരം രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നെല്ലിക്ക കഴിക്കുക.

ജലദോഷം

അധികം കഴിക്കുന്നത് ജലദോഷം കൂടാനുളള സാധ്യതയുണ്ട്. ജലദോഷമുളളപ്പോള്‍ തേനിനോടൊപ്പം നെല്ലിക്ക കഴിച്ചാല്‍ കുഴപ്പമില്ല.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഉളളവര്‍ നെല്ലിക്ക അധികം കഴിക്കരുത്. പ്രത്യേകിച്ച് നെല്ലിക്ക അച്ചാര്‍. അതില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് ധാരാളം കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. അതുവഴി വ്യക്ക തകരാറിലാക്കും.

Also Read : ബ്രേക്ക്ഫാസ്റ്റിന് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍; ശ്രദ്ധിക്കുക…

കരളിനെ ബാധിക്കും

ആന്റിഓക്സിഡന്റ് ധാരാളമുളള നെല്ലിക്ക കരള്‍ രോഗങ്ങള്‍ക്കുളള ഉത്തമ പ്രതിവിധിയാണ്. എന്നാല്‍ നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സയ്മുകളെ ധാരാളമായി ഉല്‍പാദിപ്പിക്കുകയും കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ നെല്ലിക്കയോടൊപ്പം ഇഞ്ചി കൂടി ചേര്‍ത്ത് കഴിക്കുന്നത് ചില കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

അസിഡിറ്റി

വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.

മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് വയറ്റിളക്കം ഉണ്ടാക്കാനും മലബന്ധം ഉണ്ടാക്കാനും സാധ്യതയുണ്ട്.

അലര്‍ജി

നെല്ലിക്ക കഴിക്കുന്നതിന് അലര്‍ജിയുളളവര്‍ക്ക് വയറുവേദന, ഛര്‍ദി, തലവേദ്ദന എന്നിവ ഉണ്ടാകാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News