സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന നിപയെ വെറും 19 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടി അഭിമാനത്തോടെ നില്‍ക്കുന്നു നമ്മുടെ ആരോഗ്യമേഖല…; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന നിപ എന്ന് ക്രൈസിസിനെ വെറും 19 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടി അഭിമാനത്തോടെ നില്‍ക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രശംസിച്ച് ഷാഹിന അബ്ദുള്ള. കേരളത്തിന്റെ ഹെല്‍ത്ത് സിസ്റ്റത്തെപ്പറ്റിയും, ക്രൈസിസ് മാനേജ്മന്റ് നെപ്പറ്റിയും ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റിയില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഷാഹിദ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ ദിവസം ആരംഭിച്ചത് തന്നെ ആരോഗ്യമന്ത്രിയുടെ ‘നിപ്പയുടെ ചികിത്സയിലായിരുന്ന നാലു രോഗികളും രോഗമുക്തി നേടിയിരിക്കുന്നു’ എന്ന അത്യന്തം അഭിമാനിക്കാവുന്ന ഒരു പ്രസ്താവന വായിച്ചാണ്. സെപ്റ്റംബര്‍ 11 തീയതി, കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ ആ ക്രൈസിസ് മാനേജ്‌മെന്റ് ഏറ്റെടുത്ത ടീമിനെ തളര്‍ത്തുന്ന വിധത്തിലുള്ള പലവിധത്തിലുള്ള കുത്തിതിരിപ്പുകള്‍ വന്നത് നമ്മള്‍ നേരിട്ട് കണ്ടതാണ്.

Also Read: കണ്ണൂര്‍ സ്‌ക്വാഡ്; മികച്ച പ്രേക്ഷക പ്രതികരണം; സന്തോഷ കണ്ണീരില്‍ നടന്‍ റോണി

‘എന്തുകൊണ്ട് നിപ്പ സര്‍ട്ടിഫൈ കേരളത്തില്‍ ചെയ്തില്ല , എന്തുകൊണ്ട് പൂനെയിലേക്ക് കൊണ്ടുപോയി’ എന്നിങ്ങനെയുള്ള പ്രോസിജര്‍ അറിയാത്തവരുടെ ബാലിശമായ ആരോപണം മുതല്‍, ‘ആരോഗ്യമന്ത്രിയുടെ രാജി’, ‘ഡോക്ടര്‍മാരായ ലാലുമാരുടെ നിരുത്തരവാദിത്യപരമായ പരസ്യപ്രസ്താവനകള്‍’, അതിനിടയില്‍ കേട്ടാല്‍ അറക്കുന്ന ഭാഷ ഉപയോഗിച്ച് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ച പെര്‍വെര്‍ട്ടുകളുടെ പോസ്റ്റുകള്‍, അതിനെത്തുടര്‍ന്ന് വന്ന അറസ്റ്റുകള്‍ …

ഇതൊന്നും പോരാതെ അക്കാദമിയയിലും, കരിയറിലും എന്ന് വേണ്ട ഇപ്പോള്‍ ലീഡര്ഷിപ്പിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരാളോട് ‘അന്തവും കുന്തവും ഇല്ലാത്ത സാധനം’ എന്ന നാലാം കിട ജല്പനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അവഗണിച്ചു കൊണ്ടും; അവസാനം ഒന്നും പറ്റാതെ വന്നപ്പോള്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരോപണം ഉന്നയിച്ചു പലവിധത്തില്‍ ‘ഇവിടെയൊന്നും നടക്കില്ലേ’ എന്ന് കാണിക്കാനുള്ള പലരുടെയും തത്രപ്പാടുകളെ ആസ്ഥാനത്താക്കി കൊണ്ട് ;

‘ഞാന്‍ നല്ല ജോലിത്തിരക്കിലാണ് ‘ എന്ന് മാത്രം മറുപടി പറഞ്ഞുകൊണ്ട് , സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന ഈ ക്രൈസിസിനെ വെറും 19 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടി അഭിമാനത്തോടെ നില്‍ക്കുന്നു നമ്മുടെ ആരോഗ്യമേഖല …

Also Read: കാനഡയ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

ഇന്നീ വാര്‍ത്ത കേട്ടപ്പോള്‍ ആലോചിച്ചത് മറ്റൊന്ന് കൂടെയാണ്. സെപ്റ്റംബറിലെ രണ്ടാമത്തെ ആഴ്ചയാണ് ഞാന്‍ നാട്ടില്‍ നിന്ന് നെതെര്‍ലാന്‍ഡ്സ്ലെക്ക് തിരിച്ചുവന്നത്. നല്ല പനിപിടിച്ച നേരെ ഡോക്ടറെ കാണാന്‍ പോയ എന്നോട് അവര്‍ ആദ്യം ചോദിച്ചത് ‘എവിടെ നിന്നാണ് വെക്കേഷന്‍ കഴിഞ്ഞു വരുന്നത്, അവിടെ എന്തെങ്കിലും സാംക്രമിക രോഗങ്ങള്‍ ഉണ്ടോ’എന്നാണ്. ഇന്ത്യയില്‍ നിന്നാണ്; അവിടെ ഇപ്പോള്‍ നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘കേരളത്തില്‍ നിന്നാണോ’എന്ന് ഡോക്ടര്‍ ഇങ്ങോട്ട് ചോദിക്കികയായിരുന്നു. സര്‍പ്രൈസ്ഡ് ആയ എന്നോട് അവര്‍ പറഞ്ഞു ‘ആദ്യത്തെ തവണ നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ അത് വളരെ കാര്യക്ഷമമായി കണ്ട്രോള്‍ ചെയ്തതിനെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു’ എന്ന്. നമ്മുടെ ഹെല്‍ത്ത് സിസ്റ്റത്തെപ്പറ്റിയും , ക്രൈസിസ് മാനേജ്മന്റ് നെപ്പറ്റിയും ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റിയില്‍ ചിലരൊക്കെ വായിക്കുന്നുണ്ടെന്നത് തന്നെ നമുക്ക് വളരെ അധികം അഭിമാനിക്കാവുന്നതാണ്.
ഈ ക്രൈസിസിനെ പിടിച്ചു കെട്ടാനായി പ്രതികൂല സാഹചര്യത്തിലും കൂട്ടായി പ്രവര്‍ത്തിച്ച ടീമിനും, അത് കാര്യക്ഷമമായി മാനേജ് ചെയ്ത ആരോഗ്യ മന്ത്രിക്കും അഭിവാദ്യങ്ങള്‍ … വെല്‍ ഡണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here