ക്യാന്‍സര്‍ സാധ്യതക്ക് വിറ്റാമിനും കാരണമോ ?

ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ട്. ക്യാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

ALSO READ10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും ഒരേ പണി തന്നെ; കെമിസ്ട്രി ബിരുദധാരി വീണ്ടും പിടിയിൽ

അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിന്‍ ഡി. ഇവ ശരീരത്തിലെ കൊഴുപ്പില്‍ ലയിക്കുന്നു. അടപത്തകാലത്ത് നടന്ന പഠനങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലതരത്തിലുള്ള കാന്‍സറിനും കാരണമാകുമെന്ന് കണ്ടെത്തി. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം.

ALSO READവെറും പത്ത് മിനുട്ട് മതി; തട്ടുകടയില്‍ കിട്ടുന്ന അതേ രുചിയിലുണ്ടാക്കാം കാട ഫ്രൈ

സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.

അര്‍ബുദം സ്ഥിരീകരിക്കുന്ന രോഗികളില്‍ വിറ്റാമിന്‍ സിയുടെ കുറവ് വലിയ തോതില്‍ കണാറുണ്ടെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വിറ്റാമിന്‍ സി ശരീരത്തില്‍ കുറഞ്ഞാല്‍ അര്‍ബുദ രോഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്‌ട്രോബെറി, പൊട്ടറ്റോ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

ALSO READകറുത്ത പാടുകളെ അകറ്റി മുഖം തിളങ്ങാണോ? ദിവസവും റോസ് വാട്ടർ പുരട്ടിയാൽ ഗുണങ്ങളേറെ

സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ത്വക്ക് അര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍, കരളുമായി ബന്ധപ്പെട്ട അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ വിറ്റാമിന്‍ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ എ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്ന ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News