വയറിലെ അർബുദം തടയാൻ ചിലതൊക്കെ ഒഴിവാക്കിയാൽ മതി; കാരണങ്ങൾ നോക്കാം

ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് തന്നെ വയറിലെ അർബുദത്തെ നമുക്ക് തടയാനാകും. നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി, വയറുവേദന, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, വയറിലെ നീർവീക്കം, മലബന്ധം തുടങ്ങിയവ വയറിലെ അര്ബുദത്തിന്റെയും ലക്ഷണങ്ങളാകാം. ഇത് തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

Also Read: ‘എന്തൊരു ചൂടാണിത്..!’; വേനലിങ്ങെത്തുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഉപ്പ് കൂടുതലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് അർബുദത്തിന് കാരണമായേക്കാം. ഇത്തരം ഭക്ഷണം പതിവാക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അമിതമായി പുകവലിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷിയെ കുറയ്ക്കും. ഇതുമൂലം കാൻസർ പോലുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരും. അതുകൊണ്ടു പുകവലി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

Also Read: താത്കാലിക നമ്പർ പ്ലേറ്റുമായി ഓടാൻ വരട്ടെ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിയാണ്

അമിതമായി മധുരമുള്ള വസ്തുക്കൾ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കിയാൽ നന്ന്. അമിത ഷുഗർ അമിതവണ്ണത്തിലേക്കും തുടർന്ന് രോഗങ്ങളിലേക്കും നയിക്കും. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾക്കും പഴങ്ങൾക്കും നമ്മുടെ പ്രതിരോധശേഷി വർധിപ്പിച്ചു നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കാൻ ഒരു പരിധി വരെ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News