
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അത്കൊണ്ട് തന്നെ ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ ഓരോരുത്തരും പ്രത്യേക ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഇന്ത്യയിൽ പൊതുവെ ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 2014-നും 2019-നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 50%-ത്തോളം ഹൃദയരോഗികളുടെ വർദ്ധനവുണ്ടായതായും കണക്കുകൾ പറയുന്നുണ്ട്.
ഒന്നാമത്തെ കാരണം ഹൈപ്പർടെൻഷൻ അഥവ ഉയർന്ന രക്തസമ്മർദ്ദമാണ്. ആർട്ടറികൾക്ക് സ്ഥിരമായി ഉയർന്ന മർദ്ദം നേരിടേണ്ടി വരുമ്പോൾ അതിന്റെ ഭിത്തികൾ കേടുപാട് ഉണ്ടാകുന്നു. ഇതോടെ ഹൃദയം കൂടുതൽ പ്രവർത്തിക്കേണ്ടിവരുന്നു. ഉയർന്ന കൊളസ്റ്റ്രോൾ ആണ് മറ്റൊരു വില്ലൻ. ഈ പ്രശ്നം ഉള്ളവരിൽ രക്തയോട്ടം തടസ്സപ്പെടാനുളള സാധ്യത കൂടുന്നു. അതിലൂടെ ഹൃദയത്തിന്റെ മസിലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനുള്ള സാധ്യത വർദ്ധിക്കുന്നു.
Also read : വെളുത്ത മുട്ടയോ തവിട്ട് മുട്ടയോ? ഏതാണ് കൂടുതൽ ഗുണകരം?
ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിലൂടെ ബ്ലഡ് വെസ്സലുകൾ കാലക്രമേണ നശിക്കുന്നു. ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന മറ്റൊരു ശീലമാണ് പുകവലി. എന്നാൽ പലരും ഇതിനെ അവഗണിക്കുകയോ അതിന്റെ അപകടസാധ്യതയെ ചെറുതായി കാണുകയോ ചെയ്യാറുണ്ട്. ശരീരത്തിൽ ഗുരുതരമായ നാശം സംഭവിച്ച ശേഷം മാത്രമാണ് പലപ്പോഴും പുകവലി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഗൗരവത്തിൽ കാണുകയുള്ളു.
ഹൃദയാഘാതം പലപ്പോഴും പെട്ടെന്ന് സംഭവിക്കുമെങ്കിലും, അതിന് മുമ്പായി ചില മുന്നറിയിപ്പുകൾ ശരീരം കാണിക്കാറുണ്ട്. ആവർത്തിച്ച് അനുഭവപ്പെടുന്ന അതിയായ ക്ഷീണം, നെഞ്ചിൽ അസ്വസ്ഥതയോ അമർച്ചയോ, കൈകൾ, കഴുത്ത് എന്നിവിലേക്ക് പടരുന്ന വേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ് തുടങ്ങിയവ ഹൃദയാഘാതത്തിന്റെ സൂചനകളായിരിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

